വെള്ളിത്തിരയിലെ ആദ്യ അമ്മയെ കാളിദാസ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ രംഗത്തേയ്ക്ക് ചുവടവെച്ചത്. ജയറാം നായകനായെത്തിയ ചിത്രത്തില്‍ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ഷ്മി ഗോപാലസ്വാമിയാണ്.
ശേഷം 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ലക്ഷ്മി കാളിദാസിനെ കണ്ടുമുട്ടിയത്. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ച്ചയുടെ വിശേഷം ലക്ഷ്മി ഗോപാലസ്വാമി തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ചിത്രം ഇതിനോടകം തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. പുതിയ ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.
വിനില്‍ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സൈജുകുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിന്, തോമസ്, റിങ്കി ബിസി ഷോണ്‍ റോമി, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ലക്ഷ്മിയുടെ കുറിപ്പ്;
‘ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ എന്റെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ 21 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുള്ള കരിയറിനായുള്ള പ്രാര്‍ത്ഥനകളും ആശംസകളും’ .-
Discussion about this post