‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകിലെ ലക്ഷ്മി ബാലചന്ദ്രന് തമ്പിയായിട്ടാണ് താരം വേഷമിട്ടത്. ലച്ചുവിനെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിക്കുകയും ചെയ്തിരുന്നു.
താരം ഉപ്പും മുളകില്‍ നിന്ന് പിന്മാറിയെങ്കിലും ലച്ചുവിനെ ഇന്നും പ്രേക്ഷകര്‍ ഇടംനെഞ്ചില്‍ കൊണ്ടുനടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ആരാധകര്‍ കമന്റായി ചേര്‍ക്കുന്നത് ഉപ്പും മുളകിലേക്കും തിരിച്ചെത്താനും, തങ്ങളൊരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ്. ഉപ്പും മുളകില്‍ നിന്ന് വിവാഹം കഴിഞ്ഞ് പോകുന്ന തരത്തില്‍ ലച്ചു പരമ്പരയില്‍നിന്ന് നേരിട്ട് പിന്മാറുകയാണുണ്ടായത്.
ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമാണ് തരംഗം സൃഷ്ടിക്കുന്നത്. ‘ഒരു വെള്ള ക്രിസ്തുമസാണ് ഞാന്‍ സ്വപ്നം കാണുന്നത്. പക്ഷെ വെളള കഴിഞ്ഞാല്‍ ഞാന്‍ ചുവപ്പ് നുകരും’ എന്നുപറഞ്ഞാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വൈറ്റ് ടോപ്പും റെഡ് മിഡ്ഡിയും ഇട്ടുള്ള താരത്തിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
Discussion about this post