പൊതുവേ സീരിയല്‍ ആസ്വാദകര്‍ പുരുഷന്മാരേക്കാള് സ്ത്രീകളാണ്. എന്നാല്‍ സീരിയല്‍ പ്രേമികളായ പുരുഷന്മാര് കുറവുമല്ല. കുടുംബത്തിലെ ഒരാള്‍ എന്ന നിലയിലാണ് പരമ്പരയെയും അതിലെ കഥാപാത്രങ്ങളെയും ജനങ്ങള്‍ സ്വീകരിക്കുന്നത്. സീരിയല്‍ താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കാര്‍ത്തിക. വില്ലത്തി വേഷം കൈകാര്യം ചെയ്തു ശ്രദ്ധനേടിയ താരമാണ് കാര്‍ത്തിക. അടുത്തിടെ കാര്‍ത്തിക ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവമാണ് താരം പങ്കുവെച്ചിരുന്നത്.
”ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ഒരു ശിവരാത്രി ദിവസം തൊഴാന്‍ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് ‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’ എന്ന് തലയില്‍ കൈവെച്ച് പ്രാകുന്നത്. സത്യത്തിലന്നേരം ഞാന്‍ ഞെട്ടിപ്പോയി” എന്ന് കാര്‍ത്തിക പറയുന്നു.
അമ്മുമ്മ എന്നെ വിടാന്‍ ഭാവമില്ല – എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്. എന്നെല്ലാം ചോദിച്ചു. അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി. അയ്യോ അത് അഭിനയമല്ലേ അമ്മേ – എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല.
കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാന്‍ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ ഉറപ്പായും എന്നെ തല്ലിയേനെ.”. നടി പറഞ്ഞു.
Discussion about this post