കൊച്ചി: വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസി ആരംഭിച്ച സോഷ്യൽമീഡിയ ക്യാംപെയിനിൽ പങ്കുചേർന്ന് ന വ്യ നായരും. സൈബറിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾക്കെതിരെയുള്ള ചലച്ചിത്രമേഖലയിൽ നിന്നുള്ള ക്യാംപെയിനായ #RefucetheAbuse ‘സൈബർ ഇടം ഞങ്ങളുടെയും ഇടം’ ഏറ്റെടുത്താണ് താരവും രംഗത്തെത്തിയിരിക്കുന്നത്.
മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, രഞ്ജിനി ഹരിദാസ്, അന്ന ബെൻ, സാനിയ ഇയ്യപ്പൻ, ശ്രിന്ദ, കനി കുസൃതി തുടങ്ങിയ താരങ്ങൾ ക്യാംപെയിനിൽ പങ്കാളിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നവ്യ നായരും ക്യാംപെയിൻ പങ്കുചേർന്നിരിക്കുന്നത്.
മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകൾ കൊണ്ട് വിമർശിക്കൂ, സ്നേഹത്തോടെ ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ എന്നാണ് നവ്യ പറഞ്ഞുവയ്ക്കുന്നത്. ‘ഞാനും നിങ്ങളുമടക്കമുള്ള നമ്മളാരും പൂർണ്ണരല്ല. അതുകൊണ്ട് തന്നെ വിമർശനങ്ങൾക്ക് അതീരരുമല്ല. പക്ഷെ, വിമർശനങ്ങൾ അവ എപ്പോഴും നീതിയുക്തവും സംസ്കാര ബോധത്തോടെയുള്ളതും ആകേണ്ടതുണ്ട്. നിർഭാഗ്യവശാൽ ചെറിയൊരു ശതമാനം ആളുകൾ ഈ സാമാന്യ തത്വം മറന്നുപോകുന്നു. ഇതിനെതിരെ ആൺ പെൺ വ്യത്യാസമില്ലാതെ ശക്തമായി പ്രതികരിക്കുക, പ്രതിഷേധിക്കുക. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകൾ കൊണ്ട് വിമർശിക്കൂ.. സ്നേഹത്തോടെ ജീവിക്കൂ.. ജീവിക്കാൻ അനുവദിക്കൂ..’ നവ്യ നായർ പറയുന്നു.
Discussion about this post