മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂടിന് അഭിനന്ദനവുമായി നടന്‍ ഷെയ്ന്‍ നിഗം. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനം നേര്‍ന്ന് രംഗത്തെത്തിയത്. ഇഷ്‌ക്കിലെ അഭിനയത്തിന് ഷെയ്ന്‍ നിഗവും സുരാജിനൊപ്പം അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നു.
‘അര്‍ഹതപ്പെട്ട അംഗീകാരം… മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജ് ഏട്ടന് ആശംസകള്‍. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം.’ ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുരസ്‌കാരം നേടിക്കൊടുത്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജ് കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഷെയ്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സാംസ്‌ക്കാരിക മന്ത്രി എകെ ബാലനാണ് 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായത്. ‘ബിരിയാണി’ എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
അർഹതപ്പെട്ട അംഗീകാരം… മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ സുരാജ് ഏട്ടന് ആശംസകൾ.. ഒത്തിരി സ്നേഹം അതിലേറെ സന്തോഷം..❤️
Shane Nigam यांनी वर पोस्ट केले मंगळवार, १३ ऑक्टोबर, २०२०
Discussion about this post