ദിവ്യമായൊരു പ്രണയകഥ പറയുന്ന ചിത്രം സൂഫിയും സുജാതയും അടുത്തിടെയാണ് റിലീസ് ആയത്. സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രം റിലീസായത് മുതല്‍ സിനിമയിലെ പാട്ടുകളും ഫോട്ടോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ.
ആസ്വാദകര്‍ അത്രത്തോളം സിനിമ ഏറ്റെടുത്തിട്ടുണ്ടെന്നതിനുള്ള തെളിവുകളാണിത്. മികച്ച പ്രതികരണം നേടി സിനിമ മുന്നോട്ട് കുതിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തില്‍ നായകനായി എത്തിയ ദേവ് മോഹന്‍.
സിനിമ കണ്ടിട്ട് എല്ലാവരും അഭിനന്ദനങ്ങള്‍ അറിയിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും സൂഫി കാണാന്‍ സമയം കണ്ടെത്തിയവര്‍ക്കും ഇഷ്ടപ്പെട്ട ഓരോരുത്തര്‍ക്കും നന്ദിയെന്ന് ദേവ് മോഹന്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദേവ് സിനിമ ഏറ്റെടുത്തവര്‍ക്ക് നന്ദി അറിയിച്ചത്.
ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് വളരാനും പഠിക്കാനുമുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന സ്നേഹവും ആശംസകളും എന്നെ കൂടുതല്‍ ഉത്സാഹഭരിതനാക്കുന്നു. സംവിധായകനോടും മൊത്തം ടീമിനോടുമുള്ള നന്ദി എപ്പോഴും ഉണ്ടായിരിക്കുമെന്നും ദേവ് മോഹന്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് മോഹന്‍, അദിതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സൂഫി നൃത്തവും മിസ്റ്റിക് പശ്ചാത്തലവും പാട്ടുകളുമെല്ലാം സിനിമയെ കുടുതല്‍ പ്രേക്ഷകരോട് അടുപ്പിക്കുന്നു.
Discussion about this post