കൊച്ചി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗത്തിൽ മനംനൊന്തു പ്രതികരിക്കുന്ന പലരും ഒരു മെസ്സേജ് അയച്ചാലോ വിളിച്ചാലോ തിരിച്ചു മറുപടി പോലും പറയാത്തവരാണെന്ന് കുറ്റപ്പെടുത്തി നടൻ അജി ജോൺ പറയുന്നു. ഒറ്റപ്പെടുത്തലിൽ നിന്നും വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങൾക്ക് പൈസ അല്ല ആശ്വസിപ്പിക്കലാണ് വേണ്ടതെന്നും അജി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അജി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രവർത്തകരിൽ ഒരാൾ ഒരു മെസ്സേജ് അയച്ചാൽ തിരിച്ചു ഒരു മറുപടി അയക്കാത്ത, ഫോൺ വിളിച്ചാൽ കണ്ടില്ലെന്നു നടിച്ചു ഒഴിവാക്കുന്ന സകലമാന നക്ഷത്രങ്ങളും രാജാക്കന്മാരും രാജകുമാരിമാരും ‘സുഷാന്തിന്റെ’ വിയോഗത്തിൽ മനംനൊന്തു പ്രതികരിക്കുന്നു…പ്രസംഗിക്കുന്നു. ഒറ്റപ്പെടുത്തലിൽ നിന്നും വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങൾക്ക് നിങ്ങൾ ഒരു രൂപ പോലും നൽകേണ്ട…കൈത്താങ്ങും നൽകേണ്ട…ഏറ്റവും അടുത്ത് നിന്നിരുന്നവരെ, നിൽക്കുന്നവരെ നോക്കി ഒരു ചിരി…, ഒന്ന് ചേർത്ത് പിടിക്കൽ.., വെറുതെ കള്ളം പറഞ്ഞെങ്കിലും ഒന്ന് ആശ്വസിപ്പിക്കൽ ഇതൊക്ക മതി…അല്ലാതെ മറ്റേ പ്രസംഗം നടത്തി അവരെ ഞങ്ങളെ നിങ്ങളെ എന്നെ നിന്നെ എന്തിനാ വീണ്ടും വീണ്ടും കൊല്ലുന്നത്.?
നിങ്ങൾക്കൊപ്പം നടക്കാൻ തുടങ്ങിയിട്ടും പിന്നിലേക്കായിപ്പോയ അവർക്കൊരു ‘ഹായ്’ ഫോൺ എടുത്തു അയക്കെന്നെ. അത്ഭുതം സംഭവിക്കാൻ ഒരു നിമിഷം മതി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും
Discussion about this post