ലോക്ക്ഡൗണ്‍ കാലത്ത് തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്ഡോര്‍ യൂണിറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി നിര്‍മ്മാതാവ് എം രഞ്ജിത്ത്. ഔട്ട്ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതമാണ് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് രഞ്ജിത്ത് അയച്ച് കൊടുത്തത്. രജപുത്രയിലെ ഒരു ജീവനക്കാരനായ രാജീവ് എം ആണ് ഫേസ്ബുക്കിലൂടെ ഈ കാര്യം പങ്കുവെച്ചത്.
രഞ്ജിത് സാര്‍ രജപുത്രയിലെ എല്ലാ തൊഴിലാളികള്‍ക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം തങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്നുവെന്നാണ് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്. ഞങ്ങളെ സഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാന് ഞങ്ങള്‍ എല്ലാപേരും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് രാജീവ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
Discussion about this post