ആടുജീവിതത്തിനു വേണ്ടിയുള്ള ശാരീരികമായ തയ്യാറെടുപ്പിലാണ് നടന് പൃഥ്വിരാജ്. ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിശ്രമമത്തിലാണ് താരം. ഏകദേശം 30 കിലോയോളം ഭാരം അദ്ദേഹം ചിത്രത്തിനായി കുറച്ചത്. എന്നാല്‍ താരം പറയുന്നത് ഇത്തരമൊരു സാഹസം എടുക്കാന്‍ താന്‍ ആരെയും നിര്ബന്ധിക്കില്ല എന്നാണ് പൃഥ്വി പറയുന്നത്.
കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും താരം പറയുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്റെ തുറന്ന് പറച്ചില്. സാധാരണ സിനിമയ്ക്ക് വേണ്ടി മസില് വെയ്ക്കുന്നതും അല്പം തടി കുറയ്ക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്.
എന്നാല്‍ ആടുജീവിതത്തിന് വേണ്ടിയുള്ള മേക്കോവര്‍ ഒരു തമാശയേയല്ല എന്നും പൃഥ്വിരാജ് പറയുന്നു. സിനിമയ്ക്ക് വേണ്ടിയാണ് താടി നീട്ടിവളര്‍ത്തുന്നത്. അത് സ്റ്റൈലാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെയെങ്കിലും വടിച്ചാല്‍ മതിയെന്ന ചിന്തയിലാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞു.
Discussion about this post