ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി ആഷിഖ് അബു. ചിത്രത്തില്‍ ഷാരൂഖ് ഖാന് ആണ് നായകനായി എത്തുന്നത്. ശ്യാം പുഷ്കരനാണ് തിരക്കഥ. ആഷിക് അബു തന്നെയാണ് ഇക്കാര്യം ദ ക്യുവിനോട് സ്ഥിരീകരിച്ചത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ നടന്നു.
ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും ആഷിക് അബു ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ആഷിക് അബുവിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമ കണ്ടാണ് ഷാരൂഖ് ഖാന് ആഷിക് അബുവിനെ മുംബൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്.
ഷാരൂഖിനൊപ്പമുള്ള ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടെന്നും 2020 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിക് അബുവിനെ ഉദ്ധരിച്ച് ദി ക്യൂ റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഷാരൂഖിനെ നായകനാക്കി ബോളിവുഡില്‍ ഒരുക്കുന്നതെന്നും ആഷിക് പ്രതികരിച്ചു.
Discussion about this post