കുമ്പളങ്ങി നൈറ്റ്സിലെ നായിക അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹെലന്’. ചിത്രത്തില്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് നായകനായി എത്തുന്നത്. കോളേജില്‍ തന്റെ സഹപാഠിയായ നോബിളിനെ കുറിച്ച് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കോളേജില്‍ പഠിക്കുന്ന സമയത്ത് മോഡലിങ് മോഹം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന നോബിളിനെ താനും സുഹൃത്തുക്കളും ചേര്‍ന്ന് പരിഹസിച്ചത് ഓര്‍ത്തെടുക്കുകയാണ് അജു വര്‍ഗീസ്. 2002ല്‍ ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയില്‍ വെച്ചാണ് നോബിളിനെ ആദ്യമായി കണ്ടതെന്നും പിന്നീട് ഉണ്ടായ ചില രസകരമായ സംഭവങ്ങളുമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന് ഉള്‍പ്പടെ എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നുവെന്നും അതിലേറെ അവന്റെ സിനിമ കാണാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് അജു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇത് നോബിള്‍.നോബിള്‍ തോമസ്; ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍. 2002 ഇല്, മദ്രാസിലെ KCG College of technology ഇല് വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റല്‍.എന്റെ ഓര്മ ശെരി ആണെങ്കില്‍ തേര്‍ഡ് ഇയര്‍ ആണെന്നു തോന്നുന്നു, നോബിള്‍ മുടി വളര്‍ത്താന്‍ തുടങ്ങി. വളര്‍ത്തി വളര്‍ത്തി ഒടുക്കം അന്നത്തെ സല്മാന് ഖാന്‍ന്റെ Tere Naam സ്റ്റൈല്‍ വരെ എത്തി. പയ്യെ വണ്ണവും കുറക്കാന്‍ തുടങ്ങി. കാര്യം തിരക്കിയപ്പോള്‍ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാന്‍ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിന്! അങ്ങനെ കുറച്ചു നാളുകള്‍ക്കു ശേഷം നോബിള്‍ അതില്‍ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാന്‍! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.
പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വര്‍ഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയില്‍ നായകനായി വരുകയാണ്. ഹെലന് എന്നാണ് ആ ചിത്രത്തിന്റെ പേര്.ഒരുവ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസര്‍ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാന്‍ അറിഞ്ഞത്, ഹെലന് എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകള്‍ ഉണ്ടെന്ന്. വീണ്ടും അവന് എന്നെ ഞെട്ടിച്ചു!2004 ഇല് തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.വിനീത് ഉള്‍പ്പടെ ഞങ്ങള്‍ കോളേജില്‍ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാന്‍ കാത്തിരിക്കുന്നു.
Discussion about this post