ബാലതാരമായി മലയാള സിനിമയില്‍ എത്തിയ അരുണ്‍ നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയുന്ന ചിത്രമാണിത്.
നിക്കി ഗല്‍റാനിയും അരുണും ഒന്നിക്കുന്ന ചിത്രമാണ് ധമാക്ക. ഒളിമ്ബ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കുട്ടി താരമായിരുന്നു അരുണ്‍. പിന്നീട് നിരവധി ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു.
ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ സലീം കുമാറും എത്തുന്നു. സാബു മോന് ആണ് ചിത്രത്തിലെ വില്ലന്‍. ധര്‍മജനും, നേഹ സക്സേന, ഇന്നസെന്റ,ഇടവേള ബാബു, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഗോപി സുന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയുന്നത് സിനോജ് പി അയ്യപ്പന്, സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
Discussion about this post