ചെന്നൈ: നടനും തമിഴ് ബിഗ് ബോസ് ഷോയുടെ അവതാരകനുമായ കമൽഹാസനെതിരെ മാനസിക പീഡന പരാതി നൽകി നടി മധുമിത. ബിഗ് ബോസ് മൂന്നാം സീസണിലെ മുൻ താരം കൂടിയാണ് മധുമിത. കമൽ മാനസികമായി പീഡിപ്പിച്ചെന്നു കാണിച്ചാണ് നടി പരാതി നൽകിയിരിക്കുന്നത്. കമൽഹാസനെതിരെ മാത്രമല്ല, ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾക്കെതിരേയും നടി പരാതി നൽകിയിട്ടുണ്ട്.
കമൽഹാസനും സഹ മത്സരാർത്ഥികളും മാനസികമായി പീഡിപ്പിച്ചെന്ന് കാണിച്ച് ചെന്നൈ നസ്രത്ത്പേട്ട് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
തനിക്കു സഹമത്സരാർത്ഥികളിൽ നിന്ന് മാനസിക പീഡനം നേരിട്ടപ്പോൾ കമൽഹാസൻ മൗനം പാലിച്ചുവെന്നും അദ്ദേഹം പ്രശ്നത്തിൽ ഇടപ്പെട്ടില്ലെന്നും മധുമിത പരാതിയിൽ പറയുന്നു. ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമൽഹാസൻ. മധുമിത ഈയിടെ ഷോയിൽ നിന്ന് പുറത്തായിരുന്നു. ഷോയിലെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മധുമിതയെ പുറത്താക്കിയത്.
സ്റ്റാർ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയ് ടിവിയാണ് ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്.
Discussion about this post