ശിവകാര്ത്തികേയന് നായകനായി എത്തുന്ന ചിത്രം ഹീറോ യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കല്യാണി പ്രിയദര്ശന് ആണ് ചിത്രത്തിലെ നായിക.
ഒരു ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഹിന്ദി നടന് അഭയ് ഡിയോള്‍ ആണ് വില്ലന്‍. നടന് വിവേകും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം സംഗീതം ഒരുക്കുന്നത് യുവന് ശങ്കര്‍ രാജ ആണ്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ശിവകാര്ത്തികേയന് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മിസ്റ്റര്‍ ലോക്കല്‍ ആണ്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എങ്ക വീട്ടു പിള്ളൈ എന്ന ചിത്രത്തിലും ശിവകാര്‍ത്തികേയന്റേതായി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.
Folks, this is the full High Definition link of the #HeroFirstLook and also the #Hero title
நன்றி வணக்கம்! 🙏 https://t.co/dYVXJFX9IU— PS Mithran (@Psmithran) September 3, 2019
Discussion about this post