ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറില്‍ കിംഗ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുവെന്ന് സൂചനകള്‍. ബോളിവുഡ് ഹംഗാമയുമായി നടത്തിയ അഭിമുഖത്തില്‍ ദുല്‍ഖറും, സോനമും ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു പക്ഷേ ഷാറൂഖിനൊപ്പം മറ്റൊരു സൂപ്പര്‍താരത്തെയും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാമെന്ന് അഭിമുഖത്തില്‍ സോനം പറഞ്ഞു.
ഇത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സോനം ഇരട്ടി ആവേശം നല്കുന്ന മറുപടി നല്‍കിയത്. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂറാണ് ഡിക്യുവിന്റെ നായികയായി എത്തുന്നത്.
2008ല്‍ പുറത്തിറങ്ങിയ അനുജ ചൗഹാന്റെ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 20ന് തീയറ്ററുകളിലെത്തും.
Discussion about this post