ലാഹോര്‍ : ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയെന്ന് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ്. യുഎഇയിലും ഒമാനിലും ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പരിചയസമ്പത്തുള്ള താരങ്ങള്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാണെന്നും തന്റെ യൂ ട്യൂബ് ചാനലിലെ പരിപാടിയിലൂടെ ഹഖ് വ്യക്തമാക്കി.
“ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം നമ്മള് കണ്ടതാണ്. 153 റണ്‍സ് പിന്തുടരാന് ഇന്ത്യക്ക് വിരാട് കോലിയുടെ ആവശ്യം പോലും വന്നില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൂപ്പര്‍ 12ല്‍ നടക്കുന്ന മത്സരം ഫൈനലിന് മുമ്പുള്ള ഫൈനലാണ്. ഇതുപോലെ ചര്‍ച്ചയാകുന്ന മത്സരം വേറെയില്ല. 2017 ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ അവസ്ഥയായിരുന്നു. സൂപ്പര്‍ 12ല്‍ ജയിക്കുന്ന ടീമിന് പിന്നീട് സമ്മര്‍ദമില്ലാതെ കളിക്കാനാകും.” ഇന്‍സമാം പറഞ്ഞു.
ഞായറാഴ്ച പാക്കിസ്ഥാനുമായി നടക്കുന്ന മത്സരത്തോടെയാണ് ഇത്തവണ ലോകകപ്പില്‍ ഇന്ത്യ അരങ്ങേറ്റം കുറിക്കുക. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
Discussion about this post