ബി ടൗണിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്നു ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളില്‍ നൂറുകളക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് ഗംഗ നദിക്ക് മുകളിലാണ് അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍ തെളിയിച്ചത്.
വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, നാഗാര്‍ജുന, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂന്ന് പാര്‍ട്ടായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗം ക്രിസ്തുമസ് റിലീസായി തീയ്യേറ്ററിലെത്തും.
Discussion about this post