കോയമ്പത്തൂര്‍: പതിവ് പരിശീലന പറക്കലിനിടെ തേജസ് വിമാനത്തിന്റെ ഇന്ധനടാങ്ക് താഴേയ്ക്ക് വീണു. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണ് നിലത്തേയ്ക്ക് പതിച്ചത്.
ആളൊഴിഞ്ഞ കൃഷിഭൂമിയിലേയ്ക്കാണ് ടാങ്ക് വന്ന് വീണത്. വീണിടത്ത് മൂന്ന് അടിയോളം താഴ്ചയില്‍ കുഴിയും രൂപപ്പെട്ടു. 1200 ലിറ്ററോളം ഇന്ധനം ഉള്‍ക്കൊള്ളാവുന്ന ടാങ്കായിരുന്നു താഴേയ്ക്ക് വീണത്. നിലത്ത് വീണ ഉടനെ ടാങ്കിന് തീപിടിക്കുകയും ചെയ്തു.
അതേസമയം ഇന്ധനടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി വ്യോമതാവളത്തിന് സമീപം ഇറങ്ങി. ഇന്ധനടാങ്ക് താഴെ വീഴാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. വിഷയത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
Tamil Nadu: Indian Air Force to order investigation into the incident where fuel tank of the LCA Tejas aircraft of IAF fell down in farm land near Sulur air base during flight today. pic.twitter.com/KqtCJickeU
— ANI (@ANI) July 2, 2019
Discussion about this post