തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 2.042 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കും. 458 കുടുംബങ്ങക്ക് ഈ പാക്കേജിന്റെ ഗുണം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് പാക്കേജിനുള്ള ഫണ്ട് അനുവദിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഓഖി ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഓഖി ദുരന്തത്തില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് 2.042 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പിലാക്കും. 458 കുടുംബങ്ങക്ക് ഈ പാക്കേജിന്റെ ഗുണം ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് പാക്കേജിനുള്ള ഫണ്ട് അനുവദിച്ചത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി നേരത്തെ അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ധനസഹായം. ഈ പാക്കേജ് പ്രകാരം 15,000 മുതല്‍ 50,000 രൂപ വരെ ധനസഹായം ലഭ്യമാക്കും.’
Discussion about this post