അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് വലമ്പൂരില്‍ നെച്ചിക്കുളത്ത് യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
വലമ്പൂര്‍ നെല്ലിക്കളം മൂന്നാക്കല്‍ ഫഹ്ദ് (30) നെയാണ് കത്തികരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. നാട്ടില്‍ ചെറിയ കട നടത്തുന്ന ഫഹദിനെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
കരിമല റോഡിന് സമീപം കുന്നിന് ചരിവിലാണ് ഫഹദിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുന്നാക്കല്‍ അബൂബക്കര്‍ ഹാജി – ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷറഫീന. മകന്: ഫനാന്. മങ്കട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
Discussion about this post