തിരുച്ചിറപ്പള്ളി : കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുഞ്ഞിന് എച്ച്ഐവി സ്ഥിരീകരിച്ചു. 2 വയസും 11 മാസവും പ്രായമുള്ള കുഞ്ഞിനാണ് എച്ച്ഐവി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തിരുച്ചിറപ്പിള്ളി സ്വദേശിയായ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് എച്ച്ഐവി നെഗറ്റീവാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് രക്തം സ്വീകരിച്ചത്. എന്നാല്‍ കുട്ടിക്ക് വീണ്ടും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. അടുത്തിടെ തമിഴ്നാട്ടില്‍ രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്ഐവി വന്നിരുന്നു.
Discussion about this post