പാലക്കാട് ; റെയില്‍വെ ട്രാക്കിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. ഭിക്ഷാടന മാഫിയ തമിഴ്നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന നാല് വയസുകാരിയുടെ മൃതദേഹമാണ് ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം പതിനഞ്ചിന് കണ്ടെത്തിയത്.
കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ഭിക്ഷാടന സംഘമാണെന്ന് സുചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി സുരേഷ്, തഞ്ചാവൂര്‍ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെ അറസ്റ്റ് ചെയ്തത്.
തിരിപ്പൂര് റെയില്‍വെ സ്റ്റേഷനിലാണ് ഇവര്‍ പിടിയിലായത്. മറ്റ് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊല്ലപ്പെട്ട കുട്ടിയെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Discussion about this post