ദില്ലി: പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന് കമ്മിറ്റി യോഗം ഇന്ന് ചേരും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
79 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് യോഗം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പ്രവൃത്തി പരിചയത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ഖാര്‍ഗെ ആവശ്യപ്പെട്ടതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. നാഗേശ്വര റാവുവായിരുന്നു അലോക് വര്‍മ്മയ്ക്ക് പകരം സിബിഐ മേധാവി സ്ഥാനത്തുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ കാലാവധി ഇന്നലെ കഴിഞ്ഞിരുന്നു.
Discussion about this post