ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അതുല്യകഴിഞ്ഞ കുറച്ചു കാലമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുതിയ ജോലിയല്‍ പ്രവേശിക്കാനിരിക്കെയാണ് മരണം. ഇന്ന് അതുല്യയുടെ ജന്മദിനവുമായിരുന്നു.
അതേസമയം, ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ശാസ്താംകോട്ട സ്വദേശി സതീഷിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കി.
മരിക്കുന്നതിന് മുന്‍പ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി.
















Discussion about this post