പ്രമുഖ തെന്നിന്ത്യൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‍നങ്ങള്‍ കാരണം കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഒരു മലയാള സിനിമയിലും കോട്ട ശ്രീനിവാസ റാവു വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്‍ത ദ ട്രെയിനിലാണ് കോട്ട ശ്രീനിവാസ റാവു വേഷമിട്ടത്.










Discussion about this post