മുംബൈ: മുന്‍ മന്ത്രിയും എംപിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി വീണ്ടും മിനി സ്‌ക്രീനിലേക്ക്. ആരാധകര്‍ക്ക് പ്രിയപ്പെട്ട തുളസി വിരാനി എന്ന കഥാപാത്രമായി ക്യും കി സാസ് ഭീ കഭീ ബഹു തി എന്ന സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതിയുടെ തിരിച്ചു വരവ്.
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ വന്‍ഹിറ്റായ ഐതിഹാസിക സീരിയലാണ് ‘ക്യും കി സാസ് ഭീ കഭീ ബഹു തി’. 25 വര്‍ഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂലൈ 29 മുതല്‍ എല്ലാ രാത്രിയും 10:30ന് സ്റ്റാര്‍ പ്ലസിലും ജിയോ ഹോട്ട്സ്റ്റാറിലും ഈ പരമ്പര പ്രക്ഷേപണം ചെയ്യും.
















Discussion about this post