ഗാന്ധിനഗര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങരുതെന്ന നിര്‍ദേശങ്ങള്‍ പല തവണ റെയില്‍വെ അധികൃതര്‍ നല്കിയാലും പലപ്പോഴും അത് അനുസരിച്ച് കാണുന്നില്ല. ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി എന്തെല്ലാം നിര്‍ദേശങ്ങള്‍ നല്കിയാലും അവയെല്ലാം നിഷ്കരുണം തള്ളികളയുകയാണ് പതിവ്. അതുപോലെ റിസ്ക് എടുത്ത് ഇറങ്ങിയ യുവതിയ്ക്ക് സംഭവിച്ച അപകടമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടേറുന്നത്.
ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാനാണ് യുവതി ശ്രമിച്ചത്. ട്രെയിനില്‍ നിന്നും ഇറങ്ങുന്ന വഴി പ്ളാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലേക്ക് യുവതി കാല് വഴുതി വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ജനുവരി 10 ന് ഗുജറാത്തിലെ ഡഹോഡ് സ്റ്റേഷനിലാണ് സംഭവം.
കണ്ടുനിന്നവരുടെയും യാത്രക്കാരുടെയും പെട്ടെന്നുള്ള ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്. ഈ നാടകീയ രംഗങ്ങള്‍ റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ക്യാമറയില്‍ പതിയുകയും തുടര്‍ന്ന് അധികൃതര്‍ പുറത്തുവിടുകയുമായിരുന്നു.
Discussion about this post