ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയെന്ന വിഷയത്തില്‍ വിശദീകരണവുമായി എകെ സിക്രി. അലോക് വര്‍മയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും സിബിഐ തലപ്പത്തു നിന്ന് മറ്റൊരു തലപ്പത്തേക് മാറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം അലോക് വര്‍മയ്ക്കെതിരെയുള്ള ആരോപണങ്ങളില്‍ ചിലത് സിവിസിക്ക് പ്രഥമ ദൃഷ്ട്യാല്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും സിക്രി പറഞ്ഞു. കൂടാതെ അലോക് വര്‍മയുടെ വിശദീകരണം കേട്ടിട്ടില്ലെന്ന് പറയുന്നത് തെറ്റാണെന്നും വര്‍മ്മയുടെ വാദങ്ങള്‍ സിവിസി കേട്ടിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post