തിരുവനന്തപുരം: ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് പരുക്കേറ്റ ബിഡിഎസ് വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം മുക്കോലയില്‍ വച്ചാണ് അപകടമുണ്ടായത്. വിഴിഞ്ഞത്തേക്ക് വന്ന ലോറിയിലെ ലോഡാണ് അപകടമുണ്ടാക്കിയത്.
ഇന്ന് രാവിലെയായിരുന്നു അപകടം. നിംസ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് അനന്തു. അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറില്‍ നിന്നാണ് കല്ലുതെറിച്ച് വീണത്. കൈയ്ക്കും തലയ്ക്കും ഗുരുതര പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചു.
Discussion about this post