ഭോപ്പാൽ: മധ്യപ്രദേശിലെ 21 വയസ്സിനു മുകളിലുള്ള അവിവാഹിതകൾക്ക് 1250 രൂപ പ്രതിമാസ ധനസഹായം അനുവദിക്കുമെന്ന് ബിജെപി സർക്കാർ. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ബിജെപിയുടെ പ്രഖ്യാപനം.
സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി റാലിയിൽ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. 1.32 കോടി വനിതകൾക്ക് ഉപകാരപ്പെടുന്ന ആനുകൂല്യം ഘട്ടം ഘട്ടമായി 3000 രൂപയായി ഉയർത്തുമെന്നും അറിയിച്ചു.
ALSOO READ- കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍
ലാഡ്ലി ബെഹ്ന ആവാസ് യോജനയുടെ ഭാഗമായി വനിതകൾക്കായുള്ള സൗജന്യ ഭവനപദ്ധതിയുടെ ഉദ്ഘാടനവും നടന്നു. 4.75 ലക്ഷം വനിതകൾക്കു പ്രയോജനപ്പെടും. വനിതകൾക്ക് പാചകവാതകത്തിന് 450 രൂപ സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post