ബംഗളൂരു: ഭാര്യയെ ജലസംഭരിണിയില്‍ മുക്കിക്കൊന്ന് ഭര്‍ത്താവ്. കര്‍ണാടകയിലാണ് സംഭവം. അറുപതുകാരനായ ശങ്കരപ്പ എന്നയാളാണ് ഭാര്യ ശിവമ്മയെ (50) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയുടെ നരകജീവിതം കണ്ട് സഹിക്കവയ്യാതെയാണ് ശങ്കരപ്പയെ കൊലപാതകത്തിലേക്ക് നയിച്ചത്.
ബംഗളൂരുവിലുള്ള പണിതീരാത്ത അപ്പാര്‍ട്ട്മെന്റിലാണ് ശങ്കരപ്പയും ശിവമ്മയും മകനും മകളും മരുമകനും അടങ്ങുന്ന കുടുംബം താമസം. അപ്പാര്‍ട്ട്മെന്റിലെ സെക്യുരിറ്റിയായ ശങ്കരപ്പ അതേ അപ്പാര്‍ട്ട്മെന്റിലെ ജലസംഭരണിയില്‍ ശിവമ്മയെ തളളിയിട്ട് കൊല്ലുകയായിരുന്നു.
ജലസംഭരണിയില്‍ ഏഴടിയോളം വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ശിവമ്മ തളര്‍ന്ന് കിടപ്പാണ്. പരസഹായമില്ലാതെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ല. ശിവമ്മ നരകജീവിതം ജീവിക്കുന്നത് ശങ്കരപ്പയ്ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
also read: ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ചിച്ച് മെസ്സി
ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ശങ്കരപ്പ പൊലീസിനോട് പറഞ്ഞു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ശങ്കരപ്പ ശിവമ്മയെ എടുത്തുകൊണ്ടുപോയി ജലസംഭരിണിയില്‍ തള്ളിയിടുകയായിരുന്നു. മകന് വീട്ടിലെത്തി അമ്മയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post