കായംകുളം: വനിതാ മതിലില്‍ നിന്ന് വിട്ടുനില്ക്കുന്നവര് എത്ര വലിയ താരമായാലും ഉന്നതരായാലും അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ എംഎല്‍എ. കായംകുളത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
കായംകുളം മണ്ഡലത്തിലെ ദേശീയപാതയില്‍ പത്ത് കിലോമീറ്റര്‍ ദൂരമുള്ള വനിതാ മതിലില്‍ അരലക്ഷം വനിതകള്‍ പങ്കെടുക്കും. ശബരിമല സത്രീപ്രവേശനം മാത്രമല്ല വനിതാ മതിലിന്റെ ലക്ഷ്യമെന്നും സ്ത്രീകളുടെ സുരക്ഷിതത്വവും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമാണന്നും എംഎല്‍എ പറഞ്ഞു.
Discussion about this post