അബുദാബി: സംയുക്ത പരിശീലന പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ‘വിക്രം’ യുഎഇയിലെത്തി. വെള്ളിയാഴ്ച്ച യുഎഇയിലെത്തിയ കപ്പല്‍ തിങ്കളാഴ്ച വരെ ദുബായിലെ റാഷിദ് തുറമുഖത്ത് തുടരും.
സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നാണ് ‘വിക്രം’ യുഎഇയിലെത്തിയത്. ഇന്ത്യയും യുഎഇയിലും എല്ലാ മേഖലകളിലും തുടരുന്ന സഹകരണത്തിന്റെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ചുമതലവഹിക്കുന്ന സ്മിത പന്ത് പറഞ്ഞു. വിക്രത്തിന്റെ അടുത്ത യാത്ര യുഎഇയില്‍ നിന്ന് മസ്കറ്റിലേക്കാണ്.
Discussion about this post