അഹമ്മദാബാദ്: ചൂതാട്ട-മദ്യവിരുന്ന് നടത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ ഉള്‍പ്പടെ 26 പേര് അറസ്റ്റില്‍. മദ്യം നിരോധിച്ചിട്ടുള്ള ഗുജറാത്തിലാണ് സംഭവം. കേന്ദ്രത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ഭരണകക്ഷി എംഎല്‍എയും ഖേഡ ജില്ലയിലെ മാടര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി. നിയമസഭാംഗം കേസരിസിങ് സോളങ്കിയടക്കം അറസ്റ്റിലായത്.
മധ്യ ഗുജറാത്തില്‍ പാഞ്ച്മഹല്‍ ജില്ലയിലെ ഹലോളില്‍ ഒരു റിസോര്‍ട്ടിലാണ് വ്യാഴാഴ്ച രാത്രി ക്രൈം ബ്രാഞ്ച് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. ആറു കുപ്പി വിദേശമദ്യവും എട്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ ഏഴ് സ്ത്രീകളുമുണ്ട്. ഇതില്‍ നാലുപേര്‍ നേപ്പാളികളാണ്.
Discussion about this post