പനാജി: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായത്. മോഡലും അവതാരകയുമായ സഞ്ജന ഗണേശനായിരുന്നു ബുംറയുടെ വധു. അഭ്യൂഹങ്ങള്‍ ശക്തമായി പടര്‍ന്ന് പിടിക്കെയാണ് താരത്തിന്റെ വിവാഹം ഗോവയെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടത്തിയത്.
എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ജാതി അന്വേഷിക്കുന്ന തിരക്കിലാണ് ആരാധക കൂട്ടം. പൂര്‍ണമായും പഞ്ചാബി സ്റ്റൈലില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര് ബുംറയുടെ ജാതി അന്വേഷിച്ചത്.
പിങ്ക് നിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവുമായിരുന്നു ബുംറയുടെ വിവാഹ വേഷം. സഞ്ജന ധരിച്ചിരുന്നത് അതേ നിറത്തിലുള്ള ലഹങ്കയും. തലപ്പാവണിഞ്ഞ ബുംറയെ കണ്ടപ്പോള്‍ ആരാധകര്‍ക്ക് സംശയമായി. ഇതോടെയാണ് ആളുകള്‍ താരത്തിന്റെ ജാതിയും ജന്മസ്ഥലും മറ്റും തിരഞ്ഞത്. ശരിക്കും ബുംറ പഞ്ചാബി കുടുംബാംഗമാണ്. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബമാണ് താരത്തിന്റേത്.
Discussion about this post