തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന നിരാഹാര സമരം സികെ പദ്മനാഭന് ഏറ്റെടുത്തു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് സമരം പദ്മനാഭന് ഏറ്റെടുത്തത്. എട്ട് ദിവസമായി നിരാഹര സമരം നടത്തുന്ന രാധാകൃഷ്ണനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എഎന്‍ രാധാകൃഷ്ണന് നിരാഹാര സമരം ആരംഭിച്ചത്.
Discussion about this post