മലയാള സിനിമാ ലോകത്തിന്റെ പുത്തന്‍ വാഗ്ദാനം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന് ടോവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും നിര്‍വഹിക്കുന്നത് അരുണ്‍ തന്നെയാണ്. പുതുമുഖ നടി റേച്ചല്‍ ഡാവിഡ് ആണ് സിനിമയില്‍ നായിക.
ടോമിച്ചന് മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ആദ്യ 150 കോടി ചിത്രം പുലിമുരുകന്, പോക്കിരി രാജ, രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ടോമിച്ചന്.
ഇവരെക്കൂടാതെ മനോജ് കെ ജയന്, ഗോകുല്‍ സുരേഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Discussion about this post