തിരുവനന്തപുരം: തുറമുഖത്തെ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി നിര്‍മ്മിച്ച രണ്ട് പുതിയ മോട്ടോര്‍ ടഗ്ഗുകള്‍ നാളെ നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
3.26 കോടി രൂപ വീതം ചെലവഴിച്ചാണ് ‘ധ്വനി’, ‘മിത്ര’ എന്നീ ടഗ്ഗുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൊരെണ്ണം കൊല്ലം തുറമുഖത്തും മറ്റൊന്ന് ബേപ്പൂര്‍ തുറമുഖത്തുമായാണ് കമ്മീഷന് ചെയ്യുന്നത്. അഞ്ചുടണ്‍ ബുള്ളാര്‍ഡ് കപ്പാസിറ്റിയുള്ളതും ഇടത്തരം കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതുമാണ് ഇവ.
ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഈ ടഗ്ഗില്‍ കടല്സഞ്ചാരത്തിന് അനുയോജ്യമായ എല്ലാവിധ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പുനഃരുജ്ജീവിച്ചു കൊണ്ടിരിക്കുന്ന കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തിന് ഈ ടഗ് മുതല്‍ക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
തുറമുഖത്തെ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി നിര്‍മ്മിച്ച രണ്ട് പുതിയ മോട്ടോര്‍ ടഗ്ഗുകള്‍ നാളെ നാടിന് സമര്‍പ്പിക്കും. 3.26 കോടി രൂപ വീതം ചെലവഴിച്ചാണ് ‘ധ്വനി’, ‘മിത്ര’ എന്നീ ടഗ്ഗുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതിലൊരെണ്ണം കൊല്ലം തുറമുഖത്തും മറ്റൊന്ന് ബേപ്പൂര്‍ തുറമുഖത്തുമായാണ് കമ്മീഷന് ചെയ്യുന്നത്. അഞ്ചുടണ്‍ ബുള്ളാര്‍ഡ് കപ്പാസിറ്റിയുള്ളതും ഇടത്തരം കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതുമാണ് ഇവ. ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ഈ ടഗ്ഗില്‍ കടല്സഞ്ചാരത്തിന് അനുയോജ്യമായ എല്ലാവിധ ആധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പുനഃരുജ്ജീവിച്ചു കൊണ്ടിരിക്കുന്ന കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തിന് ഈ ടഗ് മുതല്‍ക്കൂട്ടാവും.
Discussion about this post