പൂഞ്ച്: കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബസ് കൊക്കയിലേക്ക് വീണ് 23 യാത്രികര്‍ മരണപ്പെട്ടു. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചില്‍ നിന്നും ലോറനിലേക്ക് പോകുകയായിരുന്ന ഖഗ02ണ0445 ബസാണ് അപകടത്തില്‍പ്പെട്ടത്.
മണ്ഡിയ്ക്കടുത്തുള്ള പ്ലേരയിലാണ് ബസ് ഇടുക്കിലേക്ക് വീണത്. പരിക്കേറ്റവരെ മണ്ഡി ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച കിഷ്ത്വറിലുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post