വയനാട്: കൊവിഡ് സംസ്ഥാനത്ത് സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ഇപ്പോള്‍ വയനാട്ടിലെ ആശാവര്‍ക്കര്‍മാര്‍ക്ക് ഓണസമ്മാനവുമായി എത്തിയിരിക്കുകയാണ് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഓണക്കോടി നല്‍കിയാണ് രാഹുല്‍ തന്റെ വയനാടിനോടുള്ള സ്നേഹം അറിയിച്ചത്.
ആശാവര്‍ക്കര്‍മാര്‍ക്കൊപ്പം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, വനിതാ നഴ്സ്മാര് എന്നിവര്‍ക്കും ഓണസമ്മാനമായി സാരികളാണ് രാഹുല്‍ എത്തിച്ചത്. ഇതിനൊപ്പം കൊവിഡ് പ്രതിസന്ധിയില്‍ മുന്നിട്ട് നിന്ന റവന്യു, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം ആശംസ കാര്‍ഡുകളും അയച്ചു. ഓണക്കോടിയുടെ വിതരണോദ്ഘാടനം വണ്ടൂരില്‍ വെച്ച് മുന്‍ മന്ത്രി എപി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
Discussion about this post