പത്തനംതിട്ട: യുവതീ പ്രവേശനവും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും കാരണം ശബരിമല വരുമാനത്തില്‍ ഇപ്രാവശ്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവ്. 12 ദിവസം കൊണ്ട് വിറ്റത് വെറും 66 ലക്ഷം രൂപയുടെ അപ്പം മാത്രം. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി 41 ലക്ഷം ആയിരുന്നു.
ഇത്തവണ അരവണ വില്പനയിലൂടെ ലഭിച്ചത് 6 കോടി 75 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം വിറ്റത് 20 കോടി 6 ലക്ഷം രൂപയുടെ അരവണയായിരുന്നു. കാണിക്ക വരുമാനത്തില്‍ 7 കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ കണക്കാണിത്.
Discussion about this post