കൊച്ചി: കരള്‍ രോഗിയായ അച്ഛന് കരള്‍ പകുത്തു നല്കി യുവ സംവിധായകന് അധിന് ഒല്ലൂര്‍. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലാണ് ശസ്ത്രക്രിയ നടന്നത്.
‘അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ്, ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എനിക്ക് എന്റെ അച്ഛന് കരള്‍ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാര്‍ജാകും, വൈകാതെ അച്ഛനും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി.’ അധിന് കുറിച്ചു.
അധിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങുന്ന പെണ്ണന്വേഷണം ചിത്രീകരണം നടന്ന് വരികയായിരുന്നു. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രം നിര്‍മ്മിക്കുന്നത്. അധിന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Discussion about this post