മലപ്പുറം: മലപ്പുറം സ്വദേശി അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തിരൂര്‍ പുറത്തൂര്‍ പുളിക്കല്‍ കുട്ടാപ്പു മകന് കുഞ്ഞുമോന് (55) ആണ് മരിച്ചത്. ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു.
അബുദാബിയെ ഖലീഫ ആശുപത്രിയില്‍ ഏഴ് ദിവസമായി ഇദ്ദേഹം കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഖലീഫ ആശുപത്രിയില്‍ വച്ചാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് മരണമായതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വന്നില്ല. മൃതദേഹം അബുദാബിയില്‍ തന്നെ സംസ്കരിച്ചു. കുഞ്ഞുമോന്റെ മകന് ലിജിത്, മരുമകന് ബാബു എന്നിവരും അബുദാബിയിലുണ്ട്.
Discussion about this post