സന്നിധാനം: എസ്പി യതീഷ് ചന്ദ്ര വീണ്ടും സന്നിധാനത്ത് എത്തി. നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ്എസ്പി ദര്‍ശനം നടത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂടിയാണ് യതീഷ് ചന്ദ്ര എത്തിയത്.
സന്നിധാനത്ത് സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹരിവരാസനം ആരംഭിച്ചതോടെ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന അദ്ദേഹം സന്നിധാനത്ത് ദര്‍ശനം നടത്താന്‍ എത്തി. മാധ്യമങ്ങള്‍ കാത്തു നിന്നെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി.
രാത്രി ഒരു മണിയോടെയാണ് യതീഷ് ചന്ദ്രയും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് നിന്ന് നിലയ്ക്കലിലേക്ക് മടങ്ങിയത്.
Discussion about this post