ഭോപ്പാല്‍: ബൈക്ക് ഇടിച്ച് പശുക്കിടാവ് ചത്ത സംഭവത്തില്‍ യുവാവിനെതിരെ വിചിത്ര നടപടി സ്വീകരിച്ച് നാട്ടുകൂട്ടം. 13കാരിയായ മകളെ വിവാഹം കഴിപ്പിച്ച് അയക്കണമെന്നാണ് യുവാവിന് നാട്ടുകൂട്ടം വിധിച്ച ശിക്ഷാ നടപടി. മധ്യപ്രദേശിലെ വിധിഷ ജില്ലയിലെ പഥരി ഗ്രാമത്തിലാണ് സംഭവം.
യുവാവ് ബൈക്ക് ഓടിക്കുന്നതിനിടെ ഓടിവന്ന പശുക്കിടാവ് ബൈക്കിനിടയില്‍ കുടുങ്ങുകയായിരുന്നു. പുറത്തെടുത്തപ്പോഴേയ്ക്കും പശുകിടാവ് ചത്തിരുന്നു. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ഖാപ് പഞ്ചായത്ത് യുവാവിനെ വിളിച്ചു വരുത്തി.
എന്ത് ശിക്ഷയാണേലും ഏറ്റുവാങ്ങാമെന്നും പ്രായശ്ചിത്തം ചെയ്യാമെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഖാപ് പഞ്ചായത്ത് വിധി പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് 13 കാരിയായ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ഒരുക്കങ്ങളും ഇയാള്‍ തുടങ്ങി. എന്നാല്‍ പ്രദേശത്തെ പോലീസ് ഇടപ്പെട്ട് വിവാഹം തടഞ്ഞു.
Discussion about this post