ദമ്മാം: ദമ്മാമില്‍ ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെ കിഴക്കന്‍ സൗദി അറേബ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ പേരുവിരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ ബുധനാഴ്ച ഉച്ചയോടെ സേന വധിച്ചത്.
ലഭ്യമായ വിവരമനുസരിച്ചു അല്‍അനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച് സുരക്ഷാ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ സേനക്കുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തി. ഇതോടെ സുരക്ഷാ വിഭാഗം തിരിച്ചു വെടിവെച്ചു. വെടിവെപ്പില്‍ രണ്ട് ഭീകരരും കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post