വയനാട്: പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന് ജീവനൊടുക്കി. രാവിലെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈത്തിരി സ്വദേശിയാണ് രാധാകൃഷ്ണന്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവെച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്.
മീനങ്ങാടി ഹയര്‍സെക്കന്ററി സ്കൂളിലെ പ്ല്സ് ടു വിദ്യാര്‍ത്ഥിയായ തേജസ് സംസ്ഥാന കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. തൊഴില്‍ സംബന്ധമായ പ്രശനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
Discussion about this post