ജക്കാര്‍ത്താ: കാത്തിരുന്ന് കിട്ടിയ ഓര്‍ഡര്‍ കസ്റ്റമര്‍ കാന്‍സല്‍ ചെയ്തതോടെ പൊട്ടിക്കരഞ്ഞ് ഡെലിവറി ബോയ്. വളരെ സമയത്തിന് ശേഷമാണ് ഇയാള്‍ക്ക് അന്നത്തെ ദിവസം ഒരു ഓര്‍ഡര്‍ ലഭിച്ചത്. അതിന്റെ സന്തോഷത്തില്‍ ഭക്ഷണവുമായി പോകുന്നതിനിടെ ഓര്‍ഡര്‍ ചെയ്ത വ്യക്തി ഓര്‍ഡര്‍ റദ്ദാക്കുകയായിരുന്നു. ഇതോടെ സങ്കടം സഹിക്കാനാകാതെയാണ് യുവാവ് പൊട്ടിക്കരഞ്ഞത്.
ജക്കാര്‍ത്തയിലാണ് സംഭവം. മനംനൊന്ത് പൊട്ടിക്കരയുന്ന ഡെലിവറി ബോയുയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Discussion about this post