പുതിയ പരീക്ഷണത്തില്‍ വിജയം കണ്ട് ഉത്തര കൊറിയ. കടലില്‍ നിന്നാണ് പുതിയ അണവായുധ മിസൈല്‍ കൊറിയ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമാണെന്ന് ഉത്തര കൊറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കിഴക്കന്‍ നഗരമായ വോണ്‍സാനിലെ കടലില്‍ പുക്ക്ഗുസോങ് -3 എന്ന പുതിയ തരം എസ്എല്‍ബിഎം വെര്‍ട്ടിക്കല്‍ മോഡില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജപ്പാനിലെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് സമീപം ഒരു മുങ്ങിക്കപ്പല്‍ വിക്ഷേപിച്ചത് ബാലിസ്റ്റിക് മിസൈലാണെന്ന് നേരത്തെ തന്നെ ദക്ഷിണ കൊറിയയുടെ സൈന്യം തിരിച്ചറിഞ്ഞിരുന്നു.
പരീക്ഷണം യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളുടെ ലംഘനമാണിതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു. എന്നാല്‍ വിജയകരമായി ഈ പരീക്ഷണം മറ്റു രാജ്യങ്ങളുടെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.
Discussion about this post