പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ സംവിധായകന്. ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അസീം അലി ഖാന്, അര്‍ബാസ് ഖാന്, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
പ്രഖ്യാപനം മുതല്‍ വിവാദത്തില്‍ ഇടം നേടിയ ചിത്രം കൂടിയാണിത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ ചിത്രത്തിന് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളാണ് അതിന് കാരണമായത്. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
Discussion about this post